important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

DDO Registration Number

സ്പാര്‍ക്ക് നിത്യേനയെന്നോണം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. സ്പാര്‍ക്കിലെ റെക്കോര്‍ഡുകള്‍ പരമാവധി കൃത്യമാക്കുവാനാണ് സ്പാര്‍ക്ക് ഉദ്ദേശിക്കുന്നത്. ഓരോ ജില്ലാ ട്രഷറി കേന്ദ്രീകരിച്ചുകൊണ്ട് ഓരോ Help Desk ആരംഭിച്ചു കൊണ്ടിരിക്കുന്നു. എറണാകുളത്തും കോഴിക്കോടും പ്രസ്തുത Help Desk റണ്ണിങിലാണെന്ന സന്തോഷവിവരം കൂടി അറിയിക്കുന്നു സ്പാര്‍ക്കിലെ DDO Registration Number നെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കമല്ലോ


സ്പാര്‍ക്കില്‍ ഓരോ സ്ഥാപനത്തിന്റേയും DDO Registration നമ്പര്‍ ചേര്‍ത്തിട്ടുണ്ടാവുമല്ലോ. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് DDO Registration Number ചേര്‍ക്കണെമെന്നുള്ള നിര്‍ദ്ദേശം സ്പാര്‍ക്ക് നല്‍കിയിരുന്നു. ഇതുവരെ DDO Registration Number ചേര്‍ക്കാത്തവര്‍ക്ക് സാലറി ഇ സബ്മിറ്റ് ചെയ്യുന്നതിന് പ്രയാസം അനുഭവപ്പെടുന്നുണ്ട്.
സ്പാര്‍ക്കില്‍ DDO Registration നമ്പര്‍ ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ താഴെ തന്നിരിക്കുന്ന ക്രമത്തില്‍ പേജ് ഓപ്പണ്‍ ചെയ്ത് നോക്കുക.
Administration -> Code Master -> DDO എന്ന ക്രമത്തില്‍ ആണ് ഓപ്പണ്‍ ചെയ്യേണ്ടത്. താഴെതന്നിരിക്കുന്ന ചിത്രം നോക്കുക. പ്രസ്തുത ചിത്രത്തില്‍ DDO Registration എന്ന കോളം ഒഴിഞ്ഞു കിടക്കുകയാണ്.

അതായത് ഈ സ്ഥാപനം ഇതുവരെ DDO Registration നമ്പര്‍ സ്പാര്‍ക്കില്‍ ചേര്‍ത്തിട്ടില്ല. 
താഴെ തന്നിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.

ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെയാണ് DDO Registration നമ്പര്‍ ചേര്‍ക്കേണ്ടത്. ഏതാനും മാസം മുമ്പുവരെ ഓരോ DDO യ്ക്കും സ്വയം DDO Registration നമ്പര്‍ ചേര്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സൗകര്യം എടുത്തു കളഞ്ഞിരിക്കുന്നു.
DDO Registration Number ചേര്‍ക്കാന്‍ ചെയ്യേണ്ടത്.
DDO Registration Number അറിയില്ലെങ്കില്‍ അതാത് ട്രഷറിയില്‍ അന്വേഷിച്ച് DDO Registration Number മനസ്സിലാക്കുക. തുടര്‍ന്ന് പ്രസ്തുത DDO Registration Number അക്കൗണ്ടില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്പാര്‍ക്കിലേക്ക് മെയില്‍ ചെയ്യാം. എറണാകുളം കോഴിക്കോട് ജില്ലക്കാര്‍ അതാത് ജില്ലാ ട്രഷറിയുമായി ബന്ധപ്പെട്ട് DDO Registration Number അപ്ഡേറ്റ് ചെയ്യുന്നാണ് അഭികാമ്യം.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers