important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Grade Promotion in SPARK New Version

ഗവണ്‍മെന്റ് സ്കൂളുകള്‍ സ്പാര്‍ക്കില്‍ ഗ്രേഡ് പ്രമോഷന്‍ പ്രോസസ് ചെയ്യുന്ന രീതിയ്ക്ക് ഈയിടെ അല്പം ചില മാറ്റങ്ങള്‍ വരുത്തിയത് ശ്രദ്ധിച്ചിരിക്കുമല്ലോ. വളരെയധികം സുഹൃത്തുക്കള്‍ ഗ്രേഡ് പ്രമോഷനെപറ്റി ദിവസേന സംശയങ്ങള്‍ ചോദിക്കുകയും പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു വരികയും ചെയ്യുന്നു. വായനക്കാര്‍ സ്വാനുഭവത്തില്‍ നിന്നും ഈ പോസ്റ്റിന് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
എയിഡഡ് സ്കൂളുകളുടെ ഗ്രേഡ് പ്രമോഷന്‌ ഇതുവരെയുള്ള രീതിതന്നെ പിന്‍തുടര്‍ന്നാല്‍ മതിയാകും. അതായത് ഗ്രേഡ് പ്രമോഷന്‍ AEO/DEO ഓഫീസിലേക്ക് Forward ചെയ്യുന്ന രീതിയാണ് എയിഡഡ് സ്കൂളുകളുടേത്.
ഗവണ്‍മെന്റ് സ്ഥാപനങ്ങളുടേതാണ് താഴെ വിവരിക്കുന്നത്.
Pay Fixation on Promotion എന്ന പേജിലൂടെ പുതിയ Basic Pay യും Designation ഉം മറ്റും നല്‍കുകയായിരുന്നു ഇതുവരെ. ഈ പേജില്‍ ഇതുവരെ എല്ലാ ജീവനക്കാരുടേയും പേരുകള്‍ കാണിച്ചിരുന്നു. ഇപ്പോഴാകട്ടെ ഈ പേജില്‍ ഗ്രേഡ് പ്രമോഷന്‍ ഉള്ള ജീവനക്കാരന്റെ പേര് മാത്രമേ കാണിക്കുന്നുള്ളൂ. മാത്രമല്ല ഗ്രേഡ് പ്രമോഷന് അര്‍ഹതയുള്ള ജീവനക്കാരന്റെ പേര് കാണിക്കണമെങ്കില്‍ താഴെ സൂചിപ്പിച്ചിരിക്കുന്ന സ്റ്റെപ്പുകളിലൂടെ കടന്നു പോവുകയും വേണം.

STEP 1



STEP 2

മുകളില്‍ കാണിച്ചിരിക്കുന്ന പോലെ പേജ് തുറക്കുമ്പോള്‍ എന്റര്‍ ചെയ്യേണ്ട പ്രധാന ഡാറ്റകളെപ്പറ്റിയുള്ള വിശദീകരണം താഴെ നല്‍കിയിരിക്കുന്നു. വലുതായി കാണണമെന്നുണ്ടെങ്കില്‍ അതാത് ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മതി.

മുകളില്‍ കാണിച്ചിരിക്കുന്ന ഡാറ്റകള്‍ നല്‍കിക്കഴിഞ്ഞ ശേഷം കോളങ്ങളുടെ ഏറ്റവും വലത്തേ അറ്റത്തായി Insert ബട്ടണ്‍ കാണാം. Insert ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ നാം ടൈപ്പ് ചെയ്ത ഡാറ്റ ഡ്രാഫ്റ്റ് മോഡില്‍ ലഭ്യമാവൂ.


STEP 3 കണ്‍ഫേം ചെയ്യല്‍

Insert ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നാം ടൈപ്പ് ചെയ്ത ഡാറ്റ ഡ്രാഫ്റ്റ് മോഡില്‍ ലഭ്യമായിരിക്കന്നത് താഴെ കാണാം.

ഇങ്ങനെ ഡ്രാഫ്റ്റ് ചെയ്തിരിക്കുന്ന ഡാറ്റ പ്രോസസ് Confirm ചെയ്യുകയാണ് അടുത്ത സ്റ്റെപ്പ്. This order will take effect for further activities only when you click the confirm button and finalize it. എന്ന മെസ്സേജ് ശ്രദ്ധിച്ചിരിക്കുമല്ലോ. കണ്‍ഫേം ചെയ്യാനായി പേജിന്റെ ഏറ്റവും താഴെ തന്നിരിക്കുന്ന Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Data Updated Successfully മെസ്സേജ് വരുന്നതു കാണാം.

STEP 4 Pay Fixation on promotion


Service Matters -> Promotion -> Pay Fixation on Promotion എന്ന ക്രമത്തില്‍ ഈ പേജ് ഓപ്പണ്‍ ചെയ്യുക.



No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers