important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

പോസ്റ്റല്‍ ബാലറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള ഉദേ്യാഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍ക്ക് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റിനുളള അപേക്ഷകള്‍ അതാത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് കൈമാറണം. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയുടെ ഓഫീസില്‍ അപേക്ഷകള്‍ പരിഗണിക്കുകയും പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം നടത്തുകയും ചെയ്യും. ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് വരണാധികാരികളുടേയോ ഉപവരണാധികാരികളുടേയോ സാന്നിധ്യത്തിലായിരിക്കണം അപേക്ഷകള്‍ പരിഗണിക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റുകളും അനുബന്ധ ഫോമുകളും കവറുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള ഉദേ്യാഗസ്ഥര്‍ക്ക് നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ നല്‍കാനുളള സംവിധാനം വരണാധികാരികള്‍ ഏര്‍പ്പെടുത്തണം. വോട്ടു രേഖപ്പെടുത്തിയ ശേഷം പോസ്റ്റല്‍ ബാലറ്റും പ്രസ്താവനയും 19-ാം നമ്പര്‍ കവറും തന്റെ മണ്ഡലത്തിലെ വരണാധികാരിക്ക് നല്‍കണം. തപാല്‍ മാര്‍ഗമോ സന്ദേശവാഹകര്‍ വഴിയോ പോസ്റ്റല്‍ വോട്ടും പ്രസ്താവനയടങ്ങിയ കവറും വരണാധികാരികള്‍ക്ക് സമര്‍പ്പിക്കാം. പ്രതേ്യകം നിയോഗിച്ചിട്ടുളള ഉദേ്യാഗസ്ഥര്‍ വഴി ബാലറ്റുകളടങ്ങിയ കവര്‍ വോട്ടെണ്ണല്‍ ദിവസം (നവംബര്‍ 7 ) രാവിലെ 8 മണിക്ക് മുന്‍പ് അതാത് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുളള ക്രമീകരണങ്ങള്‍ വരണാധികാരികള്‍ ഏര്‍പ്പെടുത്തണം. പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് ആവശ്യമെങ്കില്‍ വാഹന സൗകര്യവും സുരക്ഷയും നല്‍കണം. വോട്ടെണ്ണല്‍ ആരംഭിച്ചതിനു ശേഷം ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണുന്നതല്ല. അവ പ്രതേ്യകം ലഭ്യമായ സമയം രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers