important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Web Lokam

വെബ്‌ലോകം പരമ്പര
സ്വന്തം ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ എത്രത്തോളം ബോധവാനാണ്. ആരോഗ്യകാര്യങ്ങളില്‍ അല്പം ശ്രദ്ധ വച്ചാല്‍ പല അസുഖങ്ങളും നമ്മെത്തേടി എത്തില്ല. എങ്ങനെയാണ് ആരോഗ്യ കാര്യങ്ങളെപ്പറ്റി ബോധവാനാകുക ? ധാരാളം ബുക്കുകളും മറ്റ് പ്രസിദ്ധീകരണങ്ങളും ഇന്ന് ലഭ്യമാണ്. ഇന്റര്‍ നെറ്റിലും അനവധി സൈറ്റുകള്‍ ഇതിനായുണ്ട്. അത്തരത്തിലുള്ള ഒരു വെബ്സൈറ്റാണ് http://www.healthatoz.info/ എന്നത്. ആരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മെഡിക്കല്‍ രംഗത്തെ പ്രൊഫണലുകള്‍ തയ്യാറാക്കുന്ന വിവരങ്ങളാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ അധികവും. നമ്മുടെ ഭക്ഷണ രീതി, വ്യായാമ ശീലങ്ങള്‍, ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സംശയ നിവാരണ മാര്‍ഗ്ഗങ്ങള്‍ എന്നിവയൊക്കെ ഈ സൈറ്റില്‍ ലഭ്യമാണ്. ഒന്ന് സന്ദര്‍ശിച്ചു നോക്കൂ.

നമുക്ക് നിത്യജീവിതത്തില്‍ അറിയേണ്ടതെല്ലാം ഒരൊറ്റ വെബ്സൈറ്റില്‍ ലഭ്യമായാല്‍ എത്ര ഉപകാരപ്രദമായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ. http://www.need2know.co.uk/ എന്ന വെബ്സൈറ്റ് അത്തരമൊരു സൗകര്യമാണ് നല്‍കുന്നത്. ആരോഗ്യം സമ്പാദ്യം യാത്ര ബന്ധങ്ങള്‍ നിയമം വിനോദപരിപാടികള്‍ എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഒട്ടേറെ ലിങ്കുകള്‍ ഇതില്‍ ലഭ്യമാണ്. ബ്രേക്കിങ് ന്യൂസ് എന്ന വിഭാഗത്തില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ പോസ്റ്റുകള്‍ കാണാന്‍ കഴിയും.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers