important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Broadband Speed

ഇന്റര്‍നെറ്റ് ഒരുക്കുന്ന വ്യത്യസ്തമായ ലോകത്തേക്ക് എത്താന്‍ നാം ആദ്യം ആശ്രയിച്ചിരുന്നത് ഡയലപ്പ് കണക്ഷനെയായിരുന്നു. ഡയലപ്പ് കണക്ഷനില്‍ ട്രാന്‍സ്‌മിഷന്‍ വേഗത്തെ കിലോ ബിറ്റ്സ് പെര്‍ സെക്കന്റ് എന്ന അളവിലായിരുന്നു സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ബ്രോഡ്ബാന്റ് കണക്ഷനെ Mbps അഥവാ മെഗാ ബിറ്റ്സ് പെര്‍ സെക്കന്റ് എന്ന തോതിലാണ് സൂചിപ്പിക്കുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷനുമായി ബന്ധപ്പെട്ട ഒരു പ്രധാന പരാതിയാണ് കണക്ഷന് വേണ്ടത്ര വേഗത ഇല്ല എന്നുള്ളത്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ അനുഭവപ്പെടുന്ന ഈ പ്രശ്നം ഒരു പരിധി വരെ നമുക്കു പരിഹരിക്കാവുന്നതേയുള്ളൂ. ടെലിഫോണ്‍ വഴിയുള്ള ബ്രോഡ്ബാന്റ് കണക്ഷന് പൊതുവെ സ്പീഡ് കുറവായിരിക്കും. പരസ്യത്തില്‍ പറയുന്ന സ്പീഡ് ഒന്നും അനുഭവത്തില്‍ നമുക്ക് ലഭിക്കാറില്ല എന്നുള്ളത് നമ്മുടെ അനുഭവമാണല്ലോ.
ഒരു ബ്രോഡ് ബാന്റ് ടെസ്റ്റിങ് സൈറ്റില്‍ നിന്നും നിങ്ങളുടെ ബ്രോഡ്ബാന്റ് സ്പീഡ് മനസ്സിലാക്കുയാല്‍ കമ്പനി അവകാശപ്പെടുന്നതിനേക്കാള്‍ എത്ര കറവാണ് നമുക്ക് ലഭിക്കന്ന സ്പീഡ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അല്പം ശ്രദ്ധിച്ചാല്‍ ബ്രോഡ്ബാന്റ് സ്പീഡ് പരമാവധി നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
ടെലിഫോണ്‍ എക്റ്റന്‍ഷന്‍ കേബിളുകള്‍ ഉപയോഗിക്കാതിരിക്കുക
ടെലിഫോണ്‍ എക്സറ്റന്‍ഷന്‍ കേബിളുകള്‍ ഉപയോഗിച്ച് ഒരിക്കലും മോഡത്തേയോ റൗട്ടറിനേയോ കണക്ട് ചെയ്യരുത്. ടെലിഫോണ്‍ കേബിളുകള്‍ സിഗനലിന്റെ വിനിമയത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ഇത് ബ്രോഡ്ബാന്റിന്റെ സ്പീടിനെ ബാധിക്കം. ടെലിഫോണ്‍ ലൈന്‍ നേരിട്ട് കണക്ട് ചെയ്യുന്നത് ഇന്റര്‍നെറ്റ് സ്പീഡ് പരമാവധി ലഭിക്കാന്‍ സഹായിക്കും.
ഗുണനിലവാരമുള്ള മോഡം/റൗട്ടര്‍
ഇന്റര്‍ നെറ്റ് സ്പീഡിന് അവശ്യം വേണ്ട ഉപകരണമാണ്  ഗുണനിലവാരമുള്ള മോഡം/റൗട്ടര്‍. അല്പ പണ ലാഭത്തിനു വേണ്ടി ഗുണ നിലവാരം കുറഞ്ഞ മോഡം/റൗട്ടര്‍ ഉപയോഗിക്കരുത്.
എക്സറ്റന്‍ഷന്‍ കേബിളുകള്‍
എക്റ്റന്‍ഷന്‍ കേബിളുകള്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ഗുണനിലവാരം ഏറ്റവും കൂടിയ തരം കേബിളുകള്‍ തെരെഞ്ഞെടുക്കുക. നീളം കൂടിയതും കെട്ടു പിണഞ്ഞതുമായ കേബിളുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത്തരം കേബിളുകള്‍ ബ്രോഡ്ബാന്റ് സ്പീഡ് കുറയ്ക്കുന്നു.
ഇലക്ട്രിക്കല്‍ ഇന്റര്‍ഫെറന്‍സ്
മോഡം/റൗട്ടറിന്റ സമീപം മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങല്‍ വെക്കാതിരിക്കു.
അപ്ലിക്കേഷനുകള്‍
ബ്രോഡ്ബാന്റ് ഉപയോഗിക്കുമ്പോള്‍ ഒന്നിലധികം അപ്ലിക്കേഷനുകള്‍ തുറന്നു വെക്കുന്നത് ബ്രോഡ്ബാന്റ് സ്പീഡ് കുറയ്ക്കും. അതു പോലെത്തന്നെ ഒന്നിലധികം ബ്രൗസുകള്‍ തുറന്നു വെക്കുന്നതും സ്പഡ് കുറയാന്‍ കാരണമാകും.
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ നല്ല ഒരു ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. അവ കൃത്യമായ കാലയളവില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം ഇന്റര്‍നെറ്റ് ഉപയോദത്തിന് പരമാവധി ലിനക്സ്/ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുക. ലിനക്സ്/ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വൈറസ് ഭിഷണി തീരെ ഇല്ലെന്നു തന്നെ പറയാം.

പാസ്‌വേഡുകള്‍
നിങ്ങളുടെ ബ്രോഡ്ബാന്റ് കണക്ഷന്‍ വയര്‍ലസ്സ് ആയാണ് പ്രവര്‍ത്തിക്കന്നതെങ്കില്‍ തീച്ചയായും പാസ്‌വേഡ് കൊണ്ട് നെറ്റ്‌വര്‍ക്ക്  Protect ചെയ്തിരിക്കണം.. ഇല്ലെങ്കില്‍ നാം അറിയാതെ മറ്റുള്ളവര്‍  നമ്മുടെ അക്കൗണ്ടില്‍ കടന്നു കയറി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് ഇന്റര്‍നെറ്റിന്റെ സ്പീഡിനെ ബാധിക്കും.
മൈക്രോഫില്‍റ്ററുകള്‍
ഫോണില്‍ നിന്നും കണക്ട് ചെയ്യുന്ന മറ്റു ഉപകരങ്ങള്‍ (മറ്റ് ടെലിഫോണുകള്‍ ഫാക്സ് തുടങ്ങിയവ ) ഉണ്ടെങ്കില്‍ അവയെല്ലാം ഒരു മൈക്രോ ഫില്‍റ്ററിലൂചെ ബന്ധിപ്പിക്കേണ്ടതാണ്.

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers