important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Staff Details in Govt/Aided Schools


CIRCULAR  -  WEBSITE

  • സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം, വിദ്യാലയം ആരംഭിച്ച വര്‍ഷം, വിദ്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂണ്‍ ഫീഡിംഗ് കമ്മിറ്റി നിയമിച്ച പാചകക്കാര്‍ എന്നിവരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി  നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  • സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സ്കൂളുകള്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ആണ് ഉപയോഗിക്കേണ്ടത്. സമ്പൂര്‍ണ്ണയില്‍ ഉപയോഗിച്ച യൂസര്‍ നെയിം ഓര്‍മ്മയുണ്ടാകുമല്ലോ !!!!!!! (ഉദാഹരണമായി 2547 എന്ന സ്കൂള്‍ കോഡ് ഉള്ള സ്കൂളിന്റെ യൂസ്ര‍ നെയിം admin@25457 എന്നായിരിക്കും)
  • വിശദാംശങ്ങള്‍ 2014 മാര്‍ച്ച് 5-നു മുമ്പായി ഉള്‍പ്പെടുത്തേണ്ടതാണ്. 
  • 2013 ഡിസംബര്‍ 31-ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്. 
  • എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ എണ്ണം മാത്രമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • എന്‍ട്രി ഇല്ലാത്ത കോളങ്ങളില്‍ 0 (Zero) ചേര്‍ത്ത് സബ്മിറ്റ് ചെയ്യുക.
  • ഒരിക്കല്‍ സബ്മിറ്റ് ചെയ്ത എന്‍ട്രി ആവശ്യമുണ്ടെങ്കില്‍ എഡിറ്റ് ചെയ്ത് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. 
  • General Teachers ന്റെ എണ്ണം മാത്രം 'General' എന്ന കോളത്തില്‍ ഉള്‍പ്പെടുത്തുക.Language, Special Teachers ന്റെ എണ്ണം 'General' കോളത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. Language, Special Teachers ന്റെ എണ്ണം അതത് കോളങ്ങളിലാണ് ഉള്‍പ്പെടുത്തേണ്ടത്.
  • സര്‍ക്കാര്‍ സ്കൂളുകളില്‍ 31.12.2013 ല്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥിരനിയമനം ലഭിച്ച ജീവനക്കാരുടെ എണ്ണമാണ് ചേര്‍ക്കേണ്ടത്. അനുവദിച്ചിട്ടുളള ആകെ തസ്തികകളുടെ എണ്ണമല്ല. എയ്ഡഡ് സ്കൂളുകളില്‍ 31.12.2013 വരെ നിയമന അംഗീകീരം ലഭിച്ചവരുടെ വിശദാംശമാണ് ഉള്‍പ്പെടുത്തേണ്ടത്.
മുകളില്‍ കൊടുത്ത WEBSITE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ ലിങ്ക് ലിസ്റ്റിലെ Staff Detail2014 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ വെബ്സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
താഴെ കാണുന്നതാണ് ലോഗിന്‍ പേജ്. 
 ഇവിടെ സമ്പൂര്‍ണ്ണയില്‍ ഉപയോഗിച്ച പാസ്‌വേഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരുന്നു. 
Click here to view data entry form എന്നുള്ളതില്‍ ക്ലിക്ക് ചെയ്താല്‍ അദ്ധ്യാപകരുടേയും പാചക ജീവനക്കാരുടേയും എണ്ണം രേഖപ്പെത്തുന്നതിന് സാധിക്കുന്ന എന്ട്രി ഫോം പേജില്‍ എത്തുന്നതാണ്.


ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍എന്റര്‍ ചെയ്ത ശേഷം Submitബട്ടണ്‍ ക്ലിക്ക് ചെയ്യുക
പാസ്‌വേഡ് മറന്നു പോയാല്‍
പാസ്‌വേഡ് മറന്നു പോയാല്‍ ലോഗിന്‍ പേജിന്റെ താഴെ കാണുന്ന I forgot my password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Login

സമ്പൂര്‍ണ്ണയില്‍ നല്‍കിയിട്ടുള്ള ഇ മെയില്‍ അഡ്രസ്സിലേക്ക് പാസ്‌വേഡ് Send ചെയ്യുന്നതായിരിക്കും

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers