important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Increment Sanction (For aided institutions)


Aided സ്കൂളുകളിലെ ജീവനക്കാരുടെ ഇന്‍ക്രിമെന്റ് Sanction ഏതാനും മാസങ്ങളായി Higher Authority യുടെ അനുവാദത്തോടു കൂടി മാത്രമേ നടത്താനാകൂ. ഇതിനായി Forward for Approval ചെയ്യുകയാണ് വേണ്ടത്. 
Aided സ്കൂളുകളുടെ Increment Sanction താഴെ കാണുന്ന സ്റ്റെപ്പുകളില്‍ വിവരിച്ചിരിക്കുന്നു.
Step 1
Increment Sanction (For aided institutions) പേജ് ഓപ്പണ്‍ ചെയ്യുക. (Service Matters -> Increment Sanction).
ചില ഓഫീസുകള്‍ക്ക് ഈ പേജ് Active ആയി കാണുന്നില്ല. Designation, Office എന്നിവ സെലക്ട് ചെയ്യാന്‍ കഴിയാറില്ല. Higher Office ലെ ഓഥന്റിക്കേഷന്‍ ക്ലിയറന്‍സുമായി ബന്ധപ്പെട്ട ചില പ്രോസസുകള്‍ മൂലമാണ് ഇത്തരം പ്രശ്നങ്ങള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. സ്പാര്‍ക്ക് ഹെല്‍പ്പ് ഡസ്കുമായി ബന്ധപ്പെട്ടാല്‍ ഈ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നുണ്ട്. ഹെല്‍പ്പ് ഡസ്ക് വളരെ വേഗത്തില്‍ തന്നെ ഇത്തരം പ്രശ്നങ്ങളോട് പ്രതികരിക്കുന്നതായും കാണുന്നുണ്ട്. DDO Name, DDO Code, Increment നല്‍കേണ്ട ജീവനക്കാന്റെ പേര് , തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് info@spark.gov.in എന്ന അഡ്രസ്സിലേക്ക് മെയില്‍ ചെയ്താല്‍ മതി.
ശരിയായ രീതിയില്‍ ആണ് നിങ്ങളുടെ Increment Sanction പേജ് എങ്കില്‍ Designation, Office എന്നിവ സെലക്ട് ചെയ്യാന്‍ കഴിയും. Designation, Office എന്നിവ സെലക്ട് ചെയ്ത ശേഷം Proceed ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇന്‍ക്രിമെന്റിന് അര്‍ഹരായ ജീവനക്കാരന്റെ പേരുകള്‍ താഴെ കാണാന്‍  കഴിയും. മാത്രമല്ല പേജിന്റെ ഏറ്റവും താഴെയായി Forward for Approval എന്ന ബട്ടണും കാണാന്‍ കഴിയും.
  Step 2
Increment നല്‍കേണ്ട ജീവനക്കാരന്റെ പേരിന്റെ ഇടതു വശത്തുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കി Approval ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇത്രയുമായാല്‍ ഓഫീസില്‍ ചെയ്യേണ്ട ഘട്ടം  അവസാനിച്ചു. ഹയര്‍ ഓഫീസ് ആണ് ഇനി ഈ റിക്വസ്റ്റ് Approve ചെയ്യേണ്ടത്. Approve ചെയ്തെങ്കില്‍ മാത്രമേ പ്രസ്തുത ജീവനക്കാരന്റെ Basic Pay അപ്ഡേറ്റ് ചെയ്യപ്പെടുന്നുള്ളൂ. forward ചെയ്ത Application ന്റെ Status അറിയാന്‍ View Status for Forwarded Application എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
AEO/DEO പരിഗണിക്കാത്ത Application ആണെങ്കില്‍ താഴെ കാണുന്ന മെസ്സേജ് ആയിരിക്കും .
 AEO/DEO , Approve ചെയ്തതാണെങ്കില്‍ താഴെ കാണുന്നതു പോലെ യായിരിക്കും .

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers