important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

INCENTIVES TO SC/ST GIRLS 2013-2014



INCENTIVES TO SC/ST GIRLS 2013-2014


പൊതു നിര്‍ദ്ദേശങ്ങള്‍
  •  
  • 2013-14 അധ്യയന വര്‍ഷത്തില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന SC/ST വിഭാഗത്തില്‍ പെടുന്ന പെണ്‍ കുട്ടികള്‍ക്കാണ് Incentives to girls for Secondary Education എന്ന സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.
  • സര്‍ക്കാര്‍/എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നവരും 31.03.2013 ന് 16 വയസ്സ് തികയാത്തവരുമായ അവിവാഹിതകളായ പെണ്ടകുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.
  • അര്‍ഹരായ ഓരോ കുട്ടിയുടേയും പേര്‍ക്ക് 3000 രൂപ സ്ഥിര നിക്ഷേപമായി ചേര്‍ക്കുന്നതാണ്.
  • പത്താം തരം വിജയിക്കുകയും 18 വയസ്സ് പൂര്‍ത്തിയാവുകയും അവിവാഹിതയായിരിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രയ്തുത തുകയും പലിശയും ലഭിക്കുന്നതാണ്.
  • കോര്‍ ബാങ്കിങ് സൗകര്യമുള്ള ഏതെങ്കിലും ബാങ്കില്‍ വിദ്യാര്‍ത്ഥിയും രക്ഷാകര്‍ത്താവും ചേര്‍ന്ന ജോയിന്റ് അക്കഔണ്ട് ആരംഭിക്കേണ്ടതും അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ കുട്ടിയെ രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം ചേര്‍ക്കേണ്ടതുമാണ്.
  • പ്രൈവറ്റ് അണ്‍ എയിഡഡ് സ്കൂളില്‍ പഠിക്കുന്നവരും കേന്ദ്ര ഗവ സ്കൂളുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയില്ല.
 DATA ENTRY
  •  2014 ഫെബ്രുവരി 18 മുതല്‍ 28 വരെയാണ് കുട്ടികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയം.
  • സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ പരിശോധിച്ചാണ് സോഫ്റ്റ്‌വെയര്‍ അര്‍ഹരായവരെ കണ്ടെത്തുന്നത്.
  • അതിനാല്‍ സമ്പൂര്‍ണ്ണയില്‍ അര്‍ഹരായ  എല്ലാ കുട്ടികളുേടേയും പൂര്‍ണ്ണമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
  • സമ്പൂര്‍ണ്ണ വെബ്സൈറ്റില്‍ പ്രവേശിക്കാനുള്ള User Name, Password എന്നിവ തന്നെയാണ് ഈ വെബ്സൈറ്റിലും ഉപയോഗിക്കേണ്ടത്.
  • മുകളില്‍ കാണുന്ന Website എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ മുകളില്‍ ലിങ്ക് ലോഞ്ചില്‍ കാണുന്ന Incentives to Girls Site എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്.
  • ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ താഴെ കാണുന്ന പേജില്‍ എത്തിച്ചേരുന്നു.
  •  
  •  Home പേജില്‍ സ്കൂളിന്റെ വിവരങ്ങള്‍ കാണാന്‍ സാധിക്കും
  • SYNC STUDENTS എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താണ് അര്‍ഹരായ കുട്ടികളെ തെരെഞ്ഞെടുക്കേണ്ടത്.
  • ELIGIBLE STUDENTS എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അര്‍ഹരായ കുട്ടികളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും.
  • എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ തിരുത്തിയതിനു ശേഷം വീണ്ടും ഈ സൈറ്റില്‍ SYNC STUDENTS ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
  • റിപ്പോര്‍ട്ടിന്റെ പ്രിന്റ് സ്കൂളില്‍ സൂക്ഷിച്ചാല്‍ മതി.
  •  

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers