Sunday, 31 August 2014

PM's Teachers' Day address

DDE Ernakulam Circular


അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാജ്യത്തെ കുട്ടികളുമായി സംവദിക്കുന്നു. ഇതിന്റെ തത്സമയ സംപ്രേഷണം ദൂരദര്‍ശനിലെ ദേശീയ പ്രാദേശിക ചാനലുകള്‍ വഴിയും വിക്ടേഴ്സ് ചാനല്‍ വഴിയും വെബ്കാസ്റ്റിങ് യൂ ടൂബ് വഴിയും എജ്യൂസാറ്റ് റേഡിയോ വഴിയും ഉണ്ടായിരിക്കുന്നതാണ്. സര്‍ക്കുലറില്‍ നിന്ന്

Saturday, 30 August 2014

How to Cancel Objected bill in SPARK

നാം ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ തെറ്റുകള്‍ കണ്ടാല്‍ ട്രഷറി ഒബ്ജക്ട് ചെയ്യാറുണ്ട്. ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം മാത്രം ഇ-സബ്മിഷന്‍ ചെയ്യുക. ഇ-സബ്മിഷന് ശേഷം ബില്ലുകള്‍ ട്രഷറി ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നറിയാമല്ലോ. ട്രഷറി ഒബക്ട് ചെയ്ത ഒരു ബില്ല് സ്പാര്‍ക്കില്‍ എങ്ങനെയാണ് ക്യാന്‍സല്‍ ചെയ്യുന്നത് എന്നുനോക്കാം.

Friday, 29 August 2014

Onam Fest Allowance, Advance, Bonus

എല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പരമാവധി 10,000 രൂപ വരെ ഓണം അഡ്വാന്‍സായി നല്‍കും. അഞ്ച് തുല്യ തവണകളായി തുക തിരിച്ചുപിടിക്കും. അഡ്വാന്‍സ് തുക സെപ്തംബര്‍ മൂന്ന് മുതല്‍ വിതരണം ചെയ്യും.
സംസ്ഥാന ജീവനക്കാര്‍ക്കും എയ്ഡസ് സ്‌കൂള്‍ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും അഡ്‌ഹോക്ക് ബോണസും സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ച് ഉത്തരവായി. പ്രതിമാസം 18,150 രൂപയില്‍ കവിയാത്ത ശമ്പളം വാങ്ങുന്നവര്‍ക്ക് ബോണസിന് അര്‍ഹത ഉണ്ടായിരിക്കും. 3,500 രൂപയായിരിക്കും ബോണസായി നല്‍കുന്നത്. ബോണസിനര്‍ഹതയില്ലാത്തവര്‍ക്ക് 2200 രൂപ സ്‌പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സായി നല്‍കും. അടിസ്ഥാന ശമ്പളം, പേഴ്‌സണല്‍ പേ, സ്‌പെഷ്യല്‍ പേ, സ്‌പെഷ്യല്‍ അലവന്‍സ്, ഡി.എ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളമായി കണക്കാക്കുന്നത്. എച്ച്.ആര്‍.എയും കോമ്പന്‍സേറ്ററി അലന്‍സും ബോണസ് കണക്കാക്കുമ്പോള്‍ ശമ്പള ഇനത്തില്‍ ഉള്‍പ്പെടുത്തുകയില്ല. സ്പാര്‍ക്കില്‍ എങ്ങനെയാണ് ഇവ പ്രോസസ് ചെയ്യുന്നത് എന്നു നോക്കാം.

Wednesday, 27 August 2014

Data collection of School Employees


Data collection of School Employees സൈറ്റില്‍ എന്തെല്ലാം ചെയ്യണം ?

  • സ്കൂളിന്റെ ബേസിക്ക് Details
  • പുതിയ ജീവനക്കാരെ ചേര്‍ത്തിട്ടില്ലെങ്കില്‍ അത് ചേര്‍ക്കണം.
  • ചേര്‍ത്ത കാര്യങ്ങള്‍ പ്രിന്റ് എടുത്തു വെക്കണം.
  • Date of joining in service
  • Date of Joining in present catagory
  • Date of joining in present district
 എന്നി കാര്യങ്ങളാണ് നല്‍കേണ്ടത്. ഇവ എങ്ങനെ നല്‍കാമെന്ന് തുടര്‍ന്ന് വായിക്കുക

Tuesday, 26 August 2014


അധ്യാപകര്‍ക്കുള്ള 2013 -ലെ ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു-അഭിനന്ദനങ്ങള്‍

വിദ്യാഭ്യാസ മേഖലയിലെ സ്തുത്യര്‍ഹമായ സേവനത്തിന് . കേരളത്തില്‍ നിന്നും പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും 14 പേര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. പ്രൈമറി വിഭാഗത്തില്‍ വി.വേണുകുമാരന്‍ നായര്‍, ഹെഡ്മാസ്റ്റര്‍ (ഗവ.യു.പി.എസ്.ഞാറനീലി, കാണി, ഏലഞ്ചിയം പി.ഒ, പെരിങ്ങമ്മല, തിരുവനന്തപുരം), ജി.ശിവപ്രസാദ്, യു.പി.സ്‌കൂള്‍ അസിസ്റ്റന്റ് (എസ്.എന്‍.യു.പി. സ്‌കൂള്‍, മരുതൂര്‍ക്കുളങ്ങര സൗത്ത്, ആലുംകടവ് പി.ഒ, കരുനാഗപ്പള്ളി, കൊല്ലം), ഉഷാകുമാരി.പി., ഹെഡ്മിസ്ട്രസ് (ഗവ.എല്‍.പി.എസ്.അയിരൂര്‍, അയിരൂര്‍ സൗത്ത്.പി.ഒ, പത്തനംതിട്ട), പി.ഒ.ചാക്കോ, ഹെഡ്മാസ്റ്റര്‍ (സിസ്റ്റര്‍ അല്‍ഫോണ്‍സ യു.പി.എസ്. നെടുമണ്ണി, കറുകച്ചാല്‍, കോട്ടയം), പി.വി.മോഹനന്‍, അസിസ്റ്റന്റ് ടീച്ചര്‍( എ.യു.പി.സ്‌കൂള്‍, മണ്ണഴി, ചെങ്ങോട്ടൂര്‍ പോസ്റ്റ്, കോട്ടയ്ക്കല്‍, മലപ്പുറം) നാരായണന്‍ എ (പി.ഡി.ടീച്ചര്‍, ജി.എച്ച്.എസ്.എസ്.കോട്ടില പി.ഒ., ഇഴോം, കണ്ണൂര്‍, വി.രാജേഷ്, എല്‍.പി.സ്‌കൂള്‍ അസിസ്റ്റന്റ്, കാണാട് എല്‍.പി.എസ്., പി.ഒ.ഇടയന്നൂര്‍, കണ്ണൂര്‍), സെക്കന്‍ഡറി വിഭാഗത്തില്‍ ജോര്‍ജ്ജ് എ.വി., ഹെഡ്മാസ്റ്റര്‍(മാര്‍ത്തോമാ ഗേള്‍സ് ഹൈസ്‌കൂള്‍, പുലമണ്‍ പി.ഒ., കൊട്ടാരക്കര, കൊല്ലം) സൂസന്‍ ഐസക്, എച്ച്.എസ്.എ(ഇംഗ്ലീഷ്), എം.ജി.ഡി.ഹൈസ്‌കൂള്‍, പുതുശ്ശേരി, പുതുശ്ശേരി സൗത്ത് പി.ഒ, തിരുവല്ല, പത്തനംതിട്ട), ജോസഫ് ജോണ്‍, ഹെഡ്മാസ്റ്റര്‍ (സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്., കരിമണ്ണൂര്‍, തൊടുപുഴ, ഇടുക്കി), വര്‍ഗ്ഗീസ് റ്റി.എം, എച്ച്.എസ്.എ. (മഹാത്മാ ഗാന്ധി, മെമ്മോറിയല്‍ ഹൈസ്‌കൂള്‍, പുത്തന്‍കുരിശ്.പി.ഒ., എറണാകുളം), പീതാംബരന്‍ എം., എച്ച്.എസ്.എ(സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, മണ്ണമംഗലം പി.ഒ, തൃശ്ശൂര്‍), ഡോ.ഹരികുമാര്‍.കെ.(ടീച്ചര്‍ എഡ്യൂക്കേറ്റര്‍), ഗാന്ധി സേവാ സദനം ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, പേരൂര്‍, പാലക്കാട്), മനോജ്.കെ.റ്റി, എച്ച്.എസ്.എ.(സി.ബി.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വള്ളിക്കുന്ന്, മലപ്പുറം) എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.

Monday, 25 August 2014

Online Receipt Accounting System e-Treasury

ഇപ്പോള്‍ ട്രഷറി ഇടപാടുകളില്‍ അധികവും പേപ്പര്‍ അടിസ്ഥാനമാക്കിയാണ് ചെയ്തു വരുന്നത്. ഇത് വളരെയധികം സമയ നഷ്ടത്തിനും സാമ്പത്തിക ബാധ്യതയ‌്ക്കും കാരണമാകുന്നു. ജീവനക്കാരുടെ അധ്വാനവും തെറ്റുകളും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതലായിരിക്കും. ഈ സാഹചര്യത്തിലാണ് E-Treasury യുടെ സാധ്യതകള്‍ തിരിച്ചറിയുന്നത്. കേരളത്തിലെ ട്രഷറികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും Computerized ആണ്. മാത്രമല്ല മിക്കവാറും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബ്രോഡ്ബാന്റ് കണക്ടിവിറ്റിയുമുണ്ട്. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടാണ് ഗവണ്‍മെന്റ് ഓഫീസുകളിലെ സാമ്പത്തിക ഇടപാടുകള്‍ ഇലക്ട്രോണിക് മോഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

Thursday, 21 August 2014

gtk-RecordMydesktop

Ubuntu Utilities എന്ന പഠന പരമ്പരയില്‍ ഒട്ടേറെ സോഫ്റ്റ്‍വെയറുകള്‍ ഇതു വരെ നാം പരിചയപ്പെട്ടു കഴിഞ്ഞു. KSnapshot Gespeaker Audacity2 Audacity1 Openshot Video Editor Marble എന്നിവയാണ് ഇതുവരെയായി നാം പരിചയപ്പെട്ട സോഫ്റ്റ്‌വെയറുകള്‍. ഇന്ന് നാം പരിചയപ്പെടുന്നത് gtk-RecordMydesktop എന്ന ഒരു സോഫ്റ്റ്‌വെയറാണ്. കമ്പ്യൂട്ടറില്‍ നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു വീഡിയോ ആയി സേവ് ചെയ്താല്‍ എങ്ങനെയിരിക്കും ? ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളില്‍ ഇത് ഏറെ ഉപകാരപ്പെടില്ലെ ? ഒരു സെമിനാര്‍ അവതരിപ്പിക്കുമ്പോഴോ അതല്ലെങ്കില്‍ ഒരു ഡോക്യുമെന്ററി അവതരിപ്പിക്കുമ്പോഴോ ഒക്കെ ഇത്തരം വീഡിയോ ക്ലിപ്പിങുകള്‍ ഏറെ സഹായകരമാണ്. ഈയിടെ അങ്കമാലി brc നടത്തിയ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം റെക്കോര്‍ഡ് ചെയ്ത് വീഡിയോ ആയി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.

Tuesday, 19 August 2014

School Sports and Games 2014


KERALA SCHOOL SPORTS 2014-15

കുട്ടികളുടെ ഡാറ്റ എന്റര്‍ ചെയ്യാനുള്ള വെബ് സൈറ്റ്  തയ്യാറായിട്ടുണ്ട്. http://schoolsports.in/schoolsports2014-15/index.php/login എന്നതാണ് വെബ് അഡ്രസ്സ്. മിക്കവാറും കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെയാണ് ഈ വര്‍ഷവും ഡാറ്റ എന്റര്‍ ചെയ്യേണ്ടത്. ഈ വര്‍ഷം ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം പാസ്സ്‌വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെയാണ് നല്‍കേണ്ടത്. പിന്നീട് പാസ്‌വേഡ് മാറ്റിക്കൊടുക്കേണ്ടതാണ്.

Independance Day Online Quiz BRC Angamaly Trial

ഇന്റര്‍ നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാലയങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുവാദമുള്ളത്.  ഇന്ന് (19-08-2014 ) നടന്ന ട്രയല്‍ ക്വിസ്സ് മത്സരത്തില്‍ ഏതാനും സ്കൂളുകള്‍ പങ്കെടുക്കുകയുണ്ടായി. എങ്ങനെയാണ് സ്കൂളുകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കേണ്ടത് എന്ന് കാണിച്ചു തരുന്ന ഒരു വീഡിയോ ക്ലിപ്പിങ് താഴെ കൊടുത്തിട്ടുണ്ട്. ട്രയല്‍ മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവങ്ങളും അഭിപ്രായങ്ങളും കമന്റുകളായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു

Sunday, 17 August 2014

Independance Day Online Quiz BRC Angamaly


അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങള്‍ക്കായി BRC നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ്സ് മത്സരം.

ഇന്റര്‍ നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാലയങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ മത്സരത്തില്‍ പങ്കെടുക്കാനുള്ള അനുവാദമുള്ളത്. പൊതു വിജ്ഞാനവും അതോടൊപ്പം സാങ്കേതിക വിദ്യയുടെ പ്രായോഗിക പരിജ്ഞാനവും ഇവിടെ അളവുകോലാകുന്നു.

Followers